നിപ വൈറസ്; ജില്ലയ്ക്ക് പ്രത്യക പാക്കേജ് അനുവദിക്കണം: മുസ്തഫ കൊമ്മേരി

Kozhikode

കോഴിക്കോട്: ജില്ലയില്‍ വ്യാപിച്ചികൊണ്ടിരിക്കുന്ന നിപ വൈറസിനെ പ്രതിരോധിക്കുന്നതിനും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനും സാധാരണക്കാരായ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവരെയും വ്യാപാരികളെയും പരിഗണിച്ച് കോഴിക്കോട് ജില്ലക്ക് പ്രത്യക പാക്കേജ് അനുവദിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും, നിപ ഐസലോഷന്‍ വാര്‍ഡ് നിര്‍മ്മാണ പദ്ധതിയും തുടങ്ങാനാകാത്തത് ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് സുചിപ്പിക്കുന്നത് ഇതിന് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ട്. ജനങ്ങളില്‍ ഭീതി പടര്‍ത്തി വൈറസ് വ്യാപിക്കുന്നിടത്തെല്ലാം കണ്ടെയ്‌മെന്റ് സോണുകള്‍ ആകുമ്പോള്‍ പ്രയാസപ്പെടുന്ന നിത്യ ജോലി ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ തൊഴിലാളികളെയും ,വ്യാപാരികളെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ എന്ത് പദ്ധതിയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ജില്ലയില്‍ പ്രത്യക റേഷന്‍ കിറ്റ് സംവിധാനവും വാടക കുറയ്ക്കല്‍ ഉള്‍പ്പടെയുള്ള സബ്‌സിഡികള്‍ നല്‍കി പ്രത്യക പാക്കേജ് അനുവദിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു