കോഴിക്കോട്: ഗോവയിലെ പന്‍ജിമില്‍ നടക്കുന്ന ഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായി കോഴിക്കോട് കെ എം സി ടി ആയുര്‍വേദ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരുടെ സംഘം ആയുര്‍വേദത്തില്‍ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഒന്‍പതിന് ഗോവയില്‍ ശില്‍പശാല സംഘടിപ്പിക്കും. ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പ്രതിനിധികള്‍ക്കും ശില്‍പശാല സൗജന്യമാണ്.
ഐ ഇ ഡി സി നോഡല്‍ ഓഫീസര്‍മാരായ ഡോ. ദീപ കെ കെ, ഡോ. നിധിന്‍ വി എന്നിവര്‍ ശില്‍പശാലയുടെ ചുമതല വഹിക്കും. കെ ഐ ഐ സി (കെ എം സി ടി ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍) ഫെസിലിറ്റേറ്ററും മെന്ററുമായ എബിന്‍ എഫ്രേം എലവത്തിങ്കല്‍ ശില്‍പശാല നയിക്കും. തുടര്‍ന്ന് സി സി ആര്‍ എ എസ് ഡയറക്ടര്‍ ജനറല്‍ ഡോ. രബി നാരായണന്‍ ആചാര്യ, ടി സി ഐ എം ഡബ്ല്യു എച്ച് ഒ ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. ജി ഗീതാകൃഷ്ണന്‍, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ. പി മാധവന്‍കുട്ടി വാര്യര്‍, ഡോ. സജികുമാര്‍, സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ നിന്നുള്ള വിദഗ്ധരായ എബിന്‍, ഡോ. നിമിന്‍ ശ്രീധര്‍, അജയ് ബേസില്‍ വര്‍ഗീസ് എന്നിവര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചയും നടക്കും. ലോക ആയുര്‍വേദ കോണ്‍ഗ്രസ് 11ന് സമാപിക്കും.