ആയഞ്ചേരി: നിപ്പ ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കേരള സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലും, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ഡോക്ടര്‍മാരെയും ആവശ്യത്തിന് ജെ.എച്ച്. ഐ മാരെയും നിയമിക്കകയും മറ്റ് സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് ഇബ്രാഹിം മുറിച്ചാണ്ടി ആവശ്യപ്പെട്ടു.
ആയഞ്ചേരി പഞ്ചായത്തില്‍ മംഗലാട് പ്രദേശത്ത് കണ്ടോണ്‍മെന്റ് പ്രദേശത്ത് കഴിയുന്ന കുടുംബങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി കുറ്റിയാടി മണ്ഡലം കിറ്റ് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിറ്റ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ലയില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മെയ്തു മാസ്റ്റര്‍ വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ദുബൈ കെ.എം.സി.സി കുറ്റിയാടി മണ്ഡലം പ്രസിഡന്റ് കരീം വേളം അധ്യക്ഷത വഹിച്ചു. കണ്ണോത്ത് ദാമോദരന്‍, എം എം മുഹമ്മദ് മാസ്റ്റര്‍, പി അമ്മദ് ഹാജി, എം.കെ അസീസ്, സി.കെ നസീര്‍ എന്നിവര്‍ സംസാരിച്ചു. ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് മുറിച്ചാണ്ടി സ്വാഗതവും വാര്‍ഡ് മെമ്പര്‍ എ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.