ദര്‍ശനം ഗ്രന്ഥാലയത്തിന്‍റെ സഞ്ചരിക്കുന്ന പുസ്തക പ്രദര്‍ശനം തുടങ്ങി

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണത്തിന്റെ ഭാഗമായി വായന മത്സരത്തിന് തെരഞ്ഞെടുത്തതുള്‍പ്പടെ ഗ്രാന്റു തുകയ്ക്ക് വാങ്ങിയ പുസ്തകങ്ങളുടെ സഞ്ചരിക്കുന്ന പ്രദര്‍ശനം വെള്ളിമാട്കുന്ന് ജെ ഡി ടി ഇസ്‌ലാം എച്ച് എച്ച് എസില്‍ ആരംഭിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഓണപ്പാട്ടുകാര്‍ എന്ന പുസ്തകത്തിന്റെ എഡിറ്ററും പത്രപ്രവര്‍ത്തകനുമായിരുന്ന ലത്തീഫ് പറമ്പില്‍ പ്രസ്തുത പുസ്തകം ദര്‍ശനം ഗ്രന്ഥശാല രക്ഷാധികാരി കെ കുഞ്ഞാലി സഹീറിന് കൈമാറി ഉദ്ഘാടനം ചെയ്തു. JDT ഇസ്‌ലാം ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇ കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ കെ ഹമീദ് പ്രഭാഷണം നടത്തി. ദര്‍ശനം ജോയിന്റ് സെക്രട്ടറി ടി കെ സുനില്‍കുമാര്‍ നന്ദി പറഞ്ഞു.

വായന മത്സരത്തില്‍ യു പി വിഭാഗത്തിലെ 6, വനിത ജൂനിയര്‍ 8, വനിത സീനിയര്‍ 7, ഹൈസ്‌കൂള്‍ വിഭാഗത്തിലെ 8, 16 മുതല്‍ 25 വയസുവരെ ഉളളവരുടെ 10, 25 വയസിന് മുകളിലുള്ളവരുടെ 10 ഉം ഗ്രാന്റ് ഉപയോഗിച്ചു വാങ്ങിയ 30 പുസ്തകങ്ങള്‍ കൂടി ഉള്‍പ്പടുത്തി ആകെ 70 പുസ്തകങ്ങള്‍ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. കേശവദേവിന്റെ ഭ്രാന്താലയം, പ്രഭാവര്‍മ്മയുടെ ശ്യാമ മാധവം, പൗലോ കൊയിലോ യുടെ ആല്‍ക്കമിസ്റ്റ്, ടി പത്മനാഭന്റെ സഖാവ് എന്നിവ എല്ലാ വിഭാഗം മത്സരാര്‍ത്ഥികള്‍ക്കും പൊതുവില്‍ ബാധകമാണ്. അടുത്ത ദിവസങ്ങളില്‍ ദേവഗിരി സേവിയോ എച്ച് എസ് എസ്, വെള്ളി പറമ്പ് റഹ്മാനിയ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. മറ്റിടങ്ങളില്‍ പ്രദര്‍ശനം ആവശ്യമുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ വിദ്യാലയങ്ങള്‍ 9745030398 എന്ന നമ്പറില്‍ ദര്‍ശനം സെക്രട്ടറിയെ ബന്ധപ്പെടണം.