ബീഹാര്‍: LJD-RJD ലയനവുമായി ബന്ധപ്പെട്ട് ആര്‍ ജെ ഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അനു ചാക്കോയെ കേന്ദ്ര നേതൃത്വം പാട്‌നയ്ക്ക് വിളിപ്പിച്ചു. നിലവിലെ ജനതാദള്‍ ഏകീകരണത്തിന്റെ ഭാഗമാണ് ചര്‍ച്ച. ചര്‍ച്ചയില്‍ അഖിലേന്ത്യ പ്രസിഡന്റ് ലാലുപ്രസാദ് യാദവും ബിഹാര്‍ ഉപ മുഖ്യമന്ത്രിയും ആര്‍ ജെ ഡി അഖിലേന്ത്യ നേതാവുമായ ത്വേജസി യാദവും പങ്കെടുക്കും.
ഒക്ടോബര്‍ 12ന് കോഴിക്കോട് വെച്ച് എല്‍ ജെ ഡി ആര്‍ ജെ ഡിയില്‍ ലയിക്കുകയാണ്. തുടര്‍ന്ന് ആര്‍ ജെ ഡി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയായി മാറും. കെ പി മോഹനന്‍ എം എല്‍ എ, നൂറോളം മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ആര്‍ ജെ ഡിയുടെ ഭാഗമാകും. ജനതാദള്‍ എസ് ആര്‍ ജെ ഡിയില്‍ ലയിക്കുവാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ പാട്‌നയില്‍ നടക്കുന്നു നടക്കുന്നുണ്ട്.