മംഗലാട്ട് ശുചിത്വ സന്ദേശ പ്രതിജ്ഞ നടത്തി

Kozhikode

ആയഞ്ചേരി: ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ പൊതു ഇടങ്ങള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13ാം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശ പ്രതിജ്ഞ നടത്തി. 9 മണി മുതല്‍ ഒരു മണി വരെ പൊതുസ്ഥലങ്ങളും തുടര്‍ന്ന് വീടും പരിസരവും ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരിക്കണം. വലിച്ചെറിയല്‍ സംസ്‌കാരം മാറ്റിയെടുക്കാനും പ്ലാസ്റ്റിക്ക് ഉപയേഗിക്കുകയാണെങ്കില്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കാതെ വീട്ടിലെത്തിച്ച് ഹരിത കര്‍മ്മസേനയ്ക്ക് കൈമാറണം. കടകളുടെ പരിസരം അവരവരുടെ ഉത്തരവാദിത്വത്തില്‍ പ്ലാസ്റ്റിക്കുകളും ബോട്ടിലുകളും സൂക്ഷിച്ച് പഞ്ചായത്തിന് കൈമാറാവുന്നതാണ്.

വീടുകളിലോ കടയുടെ പരിസരത്തോ മാലിന്യങ്ങള്‍ കത്തിച്ചാല്‍ ലൈസന്‍സ് കേന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെ ശക്തമായ നിയമനടപടിയും ഉണ്ടാവും. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ്. കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും പഞ്ചായത്തും നടപ്പിലാക്കുന്ന പദ്ധതി എനിക്കും എന്റെ സമൂഹത്തിന്റെയും നാടിന്റെയും ഭാവിതലമുറയുടെയും സുരക്ഷയ്ക്ക് വേണ്ടിയാണെന്ന ഉത്തമ ബോധ്യത്തേടെ നിര്‍വ്വഹിക്കണമെന്നും മുഴുവന്‍ ജനങ്ങളും ഈ മഹത് പരിപാടി വിജയിപ്പിക്കുന്നതിന് സഹകരിക്കണമെന്നും മെമ്പര്‍ അഭ്യര്‍ത്ഥിച്ചു. നാരായണന്‍ കുളങ്ങരത്ത്, പ്രകാശന്‍ എള്ളോടി, ദീപ തിയ്യര്‍കുന്നത്ത്, മോളി പട്ടേരിക്കുനി, ഷൈനി വെള്ളാടത്തില്‍, രഷില എള്ളോടി തുടങ്ങിയവര്‍ സംബന്ധിച്ചു.