ഡോക്യുമെന്‍ററി ഫിലിം മേക്കര്‍സ് ഫോറം ഓഫ് കേരള DFFK ട്രേഡ് യൂണിയന്‍ ആകുന്നു

Kozhikode

കോഴിക്കോട്: സ്വതന്ത്ര ഡോക്യുമെന്ററി ചലച്ചിത്ര പ്രവര്‍ത്തക കൂട്ടായ്മയായ ഡോക്യുമെന്ററി ഫിലിം മേക്കര്‍സ് ഫോറം ഓഫ് കേരള DFFK ട്രേഡ് യൂണിയന്‍ ആകുന്നു.

ജനുവരി 7നു കൊച്ചി മറൈന്‍ ഡ്രൈവ് ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയേറ്ററില്‍ ആണ് ആദ്യ പൊതു സമ്മേളനം. സി ഐ ടി യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി DFFK ആഡ്‌ഹോക് കമ്മിറ്റി സെക്രട്ടറി വിജു വര്‍മ അറിയിച്ചു.

രാഷ്ട്രീയ ഭേദമന്യേ ദേശീയ സംഘടന ആണ് ലക്ഷ്യം. ഡോക്യുമെന്ററി സംവിധായകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍, ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട എല്ലാ വിധ പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.