സോണിയ അഗര്‍വാളും ജിനു ഇ തോമസും പ്രധാന വേഷത്തിലെത്തുന്ന ‘ബിഹൈന്‍ഡ്ഡ്’; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

Cinema

സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്

കൊച്ചി: പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് കാതല്‍ കൊണ്ടൈന്‍, 7ഏ റൈന്‍ബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയ അഗര്‍വാളും, ജിനു ഇ തോമസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ‘ബിഹൈന്‍ഡ്ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, സുനില്‍ സുഖദ, വി. കെ. ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയും, തുടര്‍ന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാന്‍ ഉള്ള ശ്രമവും, അതിന്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ‘BEHINDD’ ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആണ്. റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കര്‍ദാസും, ടി.ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് അന്‍സാറും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

എഡിറ്റര്‍: വൈശാഖ് രാജന്‍, ബി.ജി.എം: മുരളി അപ്പാടത്ത്, ലിറിക്‌സ്: ഷിജജിനു, ആരിഫ് അന്‍സാര്‍, ഇമ്രാന്‍ ഖാന്‍, ആര്‍ട്ട്: സുബൈര്‍ സിന്ദഗി, കോസ്റ്റ്യൂം: സജിത്ത് മുക്കം, മേക്കപ്പ്: സിജിന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: ഷൌക്കത്ത് മന്നലാംകുന്ന്, ആക്ഷന്‍: ബ്രൂസ്ലി രാജേഷ്, കൊറിയോഗ്രാഫി: കിരണ്‍ ക്രിഷ്, ഡി.ഐ: ബിലാല്‍ റഷീദ് (24 സെവന്‍), സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസദ്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് എം സുകുമാരന്‍, വി.എഫ്.എക്‌സ്: ശ്രീനാഥ്, സ്റ്റില്‍സ്: ആഞ്ചോ സി രാജന്‍, വിദ്യുദ് വേണു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍ എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗിക്കുകയാണ്.