മുജാഹിദ് സമ്മേളനം: സ്‌റ്റേറ്റ് ഡെലിഗേറ്റ്‌സ് ഇന്‍റഗറേറ്റ് സമ്മിറ്റ് നാളെ

Malappuram

മലപ്പുറം: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശവ്യമായി അടുത്ത ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ എന്‍ എം മര്‍കസുദഅവ, ഐ എസ് എം, എം ജി എം, എം എസ് എം, ഐ ജി എം സംഘടനകളുടെ സംയുക്ത സമ്പൂര്‍ണ പ്രതിനിധി സമ്മേളനം തഹ് രീര്‍ 2023 ഡെലിഗേറ്റ്‌സ് ഇന്റഗറേറ്റ് സമ്മിറ്റ് നാളെ തിങ്കളാഴ്ച പുളിക്കല്‍ പി വി സി ഓഡിറ്റോറിയത്തില്‍ നടക്കും.

മുജാഹിദ് സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ പാറപ്പുറത്ത് ബാവ ഹാജി ഉദ്ഘാടനം ചെയ്യും. കെ എന്‍ എം മര്‍കസുദ്ദഅവ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുടി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രടറി സി പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തും.

കാലത്ത് മുതല്‍ വൈകീട്ട് 5 വരെ നീണ്ടു നില്ക്കുന്ന പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുക്കും.