മുല്ലപ്പെരിയാറില്‍ പുതിയ ഡാം അടിയന്തരമായി നിര്‍മ്മിക്കണം: മാന്നാനം സുരേഷ്

Idukki

ഇടുക്കി: മുല്ലപ്പെരിയാരില്‍ അടിയന്തരമായി പുതിയ ഡാം കെട്ടുന്നതിന് കേന്ദ്ര കേരള തമിഴ്‌നാട് സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കണമെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ടും രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡണ്ടുമായ മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഡാം അടിയന്തരമായി പുതുക്കിപ്പണിയുമെന്ന് ആവശ്യപ്പെട്ട് നിവേദനം ഇന്ത്യന്‍ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും തമിഴ്‌നാട് മുഖ്യമന്ത്രിക്കും നല്‍കുമെന്നും ഇത് സംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുവാനും ലോഹ്യ കര്‍മ്മ സമിതി തീരുമാനിച്ചതായും പ്രസഡന്റ് മാന്നാനം സുരേഷ് അറിയിച്ചു.

ശക്തമായ ഒരു ഭൂമികുലുക്കത്തെ താങ്ങനുള്ള ശേഷി പോലും മുല്ലപ്പെരിയാര്‍ അണക്കെട്ടിനില്ല. റിക്ടര്‍ സ്‌കയിലില്‍ 6.5 തീവ്രത രേഖ പെടുത്തുന്ന ഒരു ഭൂചലനം ഉണ്ടായാല്‍ 6 ജില്ലകാര്‍ ഉണ്ടാകില്ല. കേരളത്തെ രണ്ടായി പിളര്‍ത്താനുള്ള വെള്ളം ഇടുക്കിലെ ഡാമില്‍ ഉണ്ട്. 115 അടിക്കു താഴെ ഡാം പൊള്ള ആണ്. ടണ്‍ കണക്കിന് ചുണ്ണാമ്പ് ഡാമില്‍ നിന്ന് ഒഴുകി പോയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ടതുണ്ടെന്നും പൊതുജനങ്ങളെയും രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ, പരിസ്ഥിതി സംഘടനകളെയും സംയുക്തമായി കൂട്ടിച്ചേര്‍ക്കുന്നതിന് ലോഹ്യ കര്‍മ്മ സമിതി നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് അറിയിച്ചു.