തിരുവനന്തപുരം: അമേരിക്കന്‍ ചലച്ചിത്രപ്രതിഭ പോള്‍ ഷ്രെയ്ഡര്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഞായറാഴ്ച തുടക്കമാകും. ‘മിഷിമ: എ ലൈഫ് ഇന്‍ ഫോര്‍ ചാപ്‌റ്റേഴ്‌സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഷ്രെയ്ഡര്‍ പാക്കേജിന് തുടക്കമാകുന്നത്. ഏരീസ് പ്ലക്‌സില്‍ രാവിലെ രാവിലെ 11.30 നാണ് പ്രദര്‍ശനം. തുടര്‍ന്ന് കൈരളി തിയേറ്ററില്‍ മാനസിക പ്രേശ്‌നങ്ങളാല്‍ കലുഷിതമായ ഒരു യുദ്ധഭടന്റെ ജീവിതം പ്രമേയമാക്കിയ ടാക്‌സി ഡ്രൈവര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
ഷ്രെയ്ഡരുടെ സിനിമാ ജീവിതത്തിലെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് അഞ്ചു ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫസ്റ്റ് റീഫോംഡ്, മാസ്റ്റര്‍ ഗാര്‍ഡിനര്‍, ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്നീ ചിത്രങ്ങളും വിവിധ ദിനങ്ങളില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.