സ്വാതന്ത്ര്യം സമൂഹനന്മയ്ക്ക് അനുസരിച്ച് വ്യാഖ്യാനിക്കപ്പെടണം: ഷംസാദ് മരക്കാര്‍

News Wayanad

കല്പറ്റ: സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളും വ്യക്തികള്‍ക്ക് അനുകൂലമായി അതിനെ വ്യാഖ്യാനിക്കപ്പെടുന്നതുമാണ് ആധുനിക സമൂഹം നേരിടുന്ന ഗുരുതരമായ വെല്ലുവിളി എന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ അഭിപ്രായപ്പെട്ടു. സമത്വവും സ്വാതന്ത്ര്യവും എല്ലാം സമൂഹനന്മയാണ് ലക്ഷ്യം വെക്കേണ്ടതെന്നും അതാണ് മതങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എന്‍ എം മര്‍ക്കസുദ്ദവ വയനാട് ജില്ല മുജാഹിദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുസലീം മേപ്പാടി അധ്യക്ഷനായിരുന്നു. കെ ജെ യു സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം സൈതലവി എന്‍ജിനീയര്‍, എം ടി മനാഫ് മാസ്റ്റര്‍, ഡോക്ടര്‍ റഫീഖ് ഫൈസി, മുഹമ്മദ് അരിപ്ര, ഷാനവാസ് പറവന്നൂര്‍, സൈനബ ഷറഫിയ, അലി മദനി മൊറയൂര്‍, അബ്ദുസ്സലാം കെ. അബ്ദുല്‍ ജലീല്‍ മദനി, ഹക്കീം അമ്പലവയല്‍, ഷെറീന ടീച്ചര്‍, അമീര്‍ അന്‍സാരി, ശബാന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *