കോഴിക്കോട്: സി.എച്ച് സെന്ററിന്റെ സൗജന്യ സൗജന്യ കിഡ്‌നി, ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പും ഡോ.പി.എ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ലോഞ്ചിങ്ങും ഇന്ന് പാലാഴി നോവ ഓഡിറ്റോറിയത്തില്‍ നടക്കും. ലാബ് സൗകര്യങ്ങളോടെയുളള മൊബൈല്‍ യൂണിറ്റ് മലബാര്‍ ഗ്രൂപ്പ് ആണ് സ്‌പോണ്‍സര്‍ ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പരിപാടി. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ലോഞ്ചിങ് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ലോഞ്ചിങ് നിര്‍വ്വഹിക്കുന്നത്. സി.എച്ച് സെന്റര്‍ സ്ഥാപക ദിന ക്യാമ്പയിനോടനുബന്ധിച്ച് കരുതലാണ് കാവല്‍ എന്ന പ്രമേയത്തില്‍ വിവിധ പരിപാടികള്‍ നടന്നുവരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒളവണ്ണ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെയും പാലാഴി മുസ്ലിം റിലീഫ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ മലബാര്‍ ക്വാന്‍സര്‍ സൊസൈറ്റി.
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയ,
ജനറല്‍ സെക്രട്ടറി എം.വി സിദ്ദീഖ്, ട്രഷറര്‍ ടി.പി മുഹമ്മദ്, കെ. മരക്കാര്‍ ഹാജി, ബപ്പന്‍ കുട്ടി നട്ടുവണ്ണൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.