തിരുവനന്തപുരം: ഇക്കഴിഞ്ഞ ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് ശുചിത്വ മിഷന്‍ കനകക്കുന്നില്‍ ഒരുക്കിയ ഭൂമിയെ വിഴുങ്ങുന്ന പാമ്പെന്ന കലാരൂപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളുമടങ്ങിയ സംഘത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അഭിനന്ദിച്ചു.
പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സര്‍പ്പം ഹരിതവര്‍ണമാര്‍ന്ന ഭൂമിയെ വിഴുങ്ങാന്‍ തുടങ്ങുന്ന പ്രതിഷ്ഠാപനം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പ്ലാസ്റ്റിക്കിന്റെയും ദുരുപയോഗവും അലക്ഷ്യമായ വലിച്ചെറിയലും ഭൂമിയ്ക്ക് എത്രമാത്രം ആഘാതം ഉണ്ടാക്കുന്നെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ കലാരൂപത്തിലൂടെ സാധിച്ചിരുന്നു. ടൂറിസം വാരാഘോഷ സമയത്ത് കനകക്കുന്ന് സന്ദര്‍ശിച്ച ആയിരക്കണക്കിന് ആളുകളിലേക്ക് പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കണമെന്ന സന്ദേശം എത്തിക്കാനും കഴിഞ്ഞു.
കലാരൂപം തയ്യാറാക്കിയ സംഘത്തിലെ അംഗങ്ങളായ മിഥുന്‍. ജെ, സുമേഷ് ബി .എസ്, ബാലസുന്ദരം .പി, ഹാഷിര്‍ സി .പി, അരുണ്‍ പി .വി, അശ്വതി .എസ്, ആര്യ എം .ആര്‍ , ഈശ്വര .ഡി, മഹേഷ് ബി നായര്‍, അതുല്‍ കെ .പി, കൃതിക .എന്‍, ജിനു സ്റ്റാന്‍ലി എന്നിവരെയാണ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചത്.
മനോഹരമായ പ്രതിഷ്ഠാപനത്തിലൂടെ അര്‍ഥവത്തായ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ ഉപയോഗിച്ചുപേക്ഷിച്ച ഇരുപതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് നാലു ദിവസം കൊണ്ടായിരുന്നു പ്രതിഷ്ഠാപനം ഒരുക്കിയത്.