സംവരണം വിഭാഗീയതയുണ്ടാക്കുമെന്നാണെങ്കില്‍ മുന്നാക്ക സംവരണത്തെക്കുറിച്ച് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കണം: കെ എന്‍ എം മര്‍കസുദ്ദഅവ

Kerala

കോഴിക്കോട്: സാമൂഹ്യമായും സാമ്പത്തികവ്യമായി പിന്നാക്കം നില്‍കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണം ജാതി സ്പര്‍ദ്ധ വളര്‍ത്തുന്ന വിവേചന നടപടിയാണെന്ന് പറയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രറി ജി. സുകുമാരന്‍ നായര്‍ മുന്നാക്ക സംവരണം വേണ്ടെന്നു വെക്കുമോയെന്ന് കെ.എന്‍ എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ്. സംവരണ വ്യവസ്ഥ യോഗ്യതയുള്ളവരെ യോഗ്യതയില്ലാത്തവര്‍ക്ക് മറികടക്കാനുളള സംവിധാനമാണെങ്കില്‍ ഉള്ളവനും ഇല്ലാത്തവരുമെന്ന വിഭാഗീയത വളര്‍ത്തുന്ന സാമ്പത്തിക സംവരണം യോഗ്യതയില്ലാത്തവര്‍ക്ക് യോഗ്യതയുള്ളവരെ മറികടക്കാനുതാണോ എന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രടറിയേറ്റ് ആവശ്യപ്പെട്ടു.

ജാതി സംവരണം മുന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അവസരം നിഷേധിക്കുന്നു എന്ന ആരോപണം സുകുമാരന്‍ നായര്‍ തെളിയിക്കണം. ഉദ്യോഗ വിദ്യാഭ്യാസ ഭരണ മേഖലയിലെ ജാതി തിരിച്ചുള്ള സ്ഥിതി വിവരം ശേഖരിച്ച് വസ്ത്യത പുറത്ത് കൊണ്ടുവന്ന് മുന്നോക്ക വിഭാഗങ്ങള്‍ക്ക് അവസര നഷ്ടമുണ്ടെങ്കില്‍ വകവെച്ചു തരാന്‍ മുസ്ലിം സമൂഹം സന്നദ്ധമാണ്. എന്നാല്‍ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ലെന്നു ബോധ്യപ്പെട്ടാല്‍ സ്‌പെഷ്യല്‍ റിക്രൂട്‌മെന്റിന് സുകുമാരന്‍ നായര്‍ എന്ത് നിലപാടെടുക്കുമെന്നറിയാന്‍ താല്പര്യമുണ്ട്.

ഉദ്യോഗ വിദ്യാഭ്യാസ ഭരണ മേഖലകള്‍ കയ്യടക്കി വെച്ചിരിക്കുന്ന മുന്നാക്ക വിഭാഗങ്ങളുടെ സംവരണ വിരുദ്ധതയുടെ ദുഷ്ടലാക്ക് തുറന്ന് കാട്ടപ്പെടുമെന്നത് കൊണ്ടാണ് സുകുമാരന്‍ നായര്‍ ജാതി സെന്‍സസിനെ എതിര്‍ക്കുന്നതെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

വൈസ്: പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം.അഹ്മദ് കുട്ടി മദനി, അഡ്വ.പി മുഹമ്മദ് ഹനീഫ, സി.അബ്ദുലത്തീഫ്, കെ.പി സകരിയ്യ, എഞ്ചി:സൈതലവി, അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, കെ.എം ഹമീദലി, അബ്ദുസ്സലാം പുത്തൂര്‍, സി.ടി ആയിശ, ബി.പി.എ. ഗഫൂര്‍, ഡോ. ജാബിര്‍ അമാനി, സുഹൈല്‍ സാബിര്‍, ഡോ.അന്‍വര്‍ സാദത്ത്, എം.കെ. മൂസ മാസ്റ്റര്‍, റുഖ്‌സാന വാഴക്കാട്, റഫീഖ് നല്ലളം, മറിയക്കുട്ടി സുല്ലമിയ്യ, ശഫീഖ് അസ്ഹരി പ്രസംഗിച്ചു.