കോഴിക്കോട് : മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാനങ്ങളോട് ഉത്തരവിട്ട ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി നിരുത്തരവാദപരവും ഭരണഘടനാ വിരുദ്ധവു മാണെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കുട്ടികളില്‍ കൊച്ചുനാള്‍ മുതല്‍ക്കേ ധാര്‍മിക മൂല്യങ്ങളും സമൂഹ്യ ബന്ധങ്ങളും മര്യാദ രീതികളും പരിശീലിപ്പിക്കുന്ന മദ്‌റസകളെക്കുറിച്ച ബാലാവകാശ കമ്മീഷന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. സംഘ്പരിവാറിന്റെ വിദ്വേഷ അജണ്ട നടപ്പാക്കുകയാണ് ബാലാവകാശ കമ്മീഷന്‍ ചെയ്യുന്നത്.
മതം വിശ്വസിക്കാനും പഠിക്കാനും പ്രചരിപ്പിക്കുവാനുമുള്ള ഭരണഘടനാപരമായ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളയണമെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിം മഹല്ലുകളില്‍ വര്‍ധിച്ചുവരുന്ന ധൂര്‍ത്തിനും വിവാഹ രംഗത്തെ ആഭാസങ്ങള്‍ക്കുമെതിരില്‍ വിശ്വാസികളെ ബോധവത്കരിക്കാന്‍ വിപുലമായ കര്‍മ പദ്ധതികള്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ. കെ പി സകരിയ്യ, എഞ്ചി. സൈതലവി, എം അഹ്മദ്കുട്ടി മദനി, ബിപിഎ ഗഫൂര്‍, കെ എം ഹമീദലി ചാലിയം, കെ പി അബ്ദുറഹ്മാന്‍ ഖുബ, കെ എം കുഞ്ഞമ്മദ് മദനി, സുഹൈല്‍ സാബിര്‍, എം എം ബഷീര്‍ മദനി, എം കെ മൂസ മാസ്റ്റര്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, സലീം കരുനാഗപ്പള്ളി, കെ എ സുബൈര്‍ അരൂര്‍, പി അബ്ദുസ്സലാം, അഡ്വ.മുഹമ്മദ് ഹനീഫ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ.ഐ പി അബ്ദുസ്സലാം, ഡോ.ജാബിര്‍ അമാനി, ഡോ. അന്‍വര്‍ സാദത്ത്, എം ടി മനാഫ് മാസ്റ്റര്‍, ഫഹീം പുളിക്കല്‍, റുക്‌സാന വാഴക്കാട്, പാത്തൈക്കുട്ടി ടീച്ചര്‍ പ്രസംഗിച്ചു.