ദുബൈ: ദുബൈയില്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശി മഠത്തില്‍ ജുനൈദിന്റെയും അസ്മയുടെയും മകള്‍ യാറ മറിയമാണ് (നാലര വയസ്) താമസിക്കുന്ന കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത്.
ദുബൈ അല്‍ ഖിസൈസിലാണ് സംഭവം. തുറന്നിട്ട ജനലിലൂടെയാണ് കുട്ടി പുറത്തേക്ക് വീണത്. മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കും.