തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം അടക്കം ഒന്‍പതു മത്സര ചിത്രങ്ങള്‍ തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും. ബ്രസീലിയന്‍ ചിത്രം കോര്‍ഡിയലി യുവേര്‍സ്, മണിപ്പൂരി ചിത്രം അവര്‍ ഹോം, വിയറ്റ്‌നാം സംവിധായിക കിം ക്യൂ ബൈ യുടെ മെമ്മറിലാന്‍ഡ്, അമില്‍ ശിവ്ജി ചിത്രം ടഗ് ഓഫ് വാര്‍ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് തിങ്കളാഴ്ച നടക്കുക.
പത്ത് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ സ്വാതന്ത്ര്യനിഷേധമാണ് കോര്‍ഡിയലി യുവേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രമേയം. പ്രതിസന്ധികളെ അതിജീവിച്ചു വിദ്യാഭ്യാസം തുടരാന്‍ ശ്രമിക്കുന്ന ബാലന്റെ ജീവിതമാണ് അവര്‍ ഹോമിന്റെ ഇതിവൃത്തം. കിം ക്യു ബൈയാണ് വിയോഗവും വിലാപങ്ങളും പ്രമേയമായ മെമ്മറിലാന്‍ഡിന്റെ സംവിധായിക.
അറിയിപ്പ്, ആലം, ക്‌ളോണ്ടൈക്, ഹൂപ്പോ എന്നീ ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനവും തിങ്കളാഴ്ച നടക്കും.
ഫോര്‍ കെ തെളിമയോടെ തമ്പിന്റെ പ്രദര്‍ശനം തിങ്കളാഴ്ച
ജി .അരവിന്ദന്‍ ചിത്രം തമ്പിന്റെ നവീകരിച്ച പതിപ്പ് ഫോര്‍ കെ തെളിമയോടെ തിങ്കളാഴ്ച രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കും. സര്‍ക്കസിനായി ഒരു ഗ്രാമത്തില്‍ തമ്പടിക്കുന്ന കളിക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിച്ച ചിത്രം വൈകുന്നേരം 6.15ന് ശ്രീ തിയേറ്ററിലാണ് പ്രദര്‍ശിപ്പിക്കുക. കഴിഞ്ഞ രാജ്യാന്തര മേളയില്‍ അരവിന്ദന്റെ തന്നെ കുമ്മാട്ടിയുടെ നവീകരിച്ച പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു.
കിം കി ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം ചൊവ്വാഴ്ച
മലയാളികളുടെ പ്രിയപ്പെട്ട ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം ചൊവ്വാഴ്ച.
യാഥാര്‍ഥ്യത്തിനും സ്വപ്നത്തിനും ഇടയില്‍ പ്രണയം കണ്ടെത്താന്‍ പരിശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. കിം കി ഡുക്കിന്റെ മരണശേഷം സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്. വൈകുന്നേരം 6 ന് ഏരീസ് പ്ലക്‌സ് 1 ലാണ് പ്രദര്‍ശനം.