പാലാ: ഹോംനേഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ക്രിസ്തുരാജ് കൗണ്‍സലിംഗ് സെന്റര്‍, ടേണിംഗ് പോയിന്റ് പാലാ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹോം നേഴ്‌സ് രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആയി സംഘടിപ്പിച്ച സൗജന്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടേണിംഗ് പോയിന്റ് ഡയറക്ടര്‍ ഷിന്റോ സിറിയക് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ലിജി ബിജു സമ്മാനദാനവും മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ടോണി തോട്ടം ഐഡി കാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. ബിന്ദു ജോയ്‌സണ്‍, എം എന്‍ സന്തോഷ്, രാജന്‍ തോമസ്, റോയി പി. എബ്രഹാം, അനില്‍കുമാര്‍ ജി, പി. പി. അനില്‍കുമാര്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്,ജിമ്മി ലൂക്കോസ്, ടേണിംഗ് പോയിന്റ് ഡയറക്ടര്‍ ജോമോന്‍ ജോസഫ്, സലീഷ് കുമാര്‍ എം ആര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.മിനി സന്തോഷ്, ഡോ.സിസ്റ്റര്‍ ജാന്‍സി മഠത്തിക്കുന്നേല്‍, ഡോ.സിസ്റ്റര്‍ റാണി മരിയ, എസ് ഐ സുരേഷ് ബി നായര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു