അതിജീവനത്തിന്‍റെ കഥയുമായി ആയഞ്ചേരിയില്‍ നിപ ഭീതിയില്‍ കഴിഞ്ഞവര്‍ ഒത്തു ചേരുന്നു

Kozhikode

ആയഞ്ചേരി: നിപ ഭീതിയില്‍ കഴിഞ്ഞവര്‍ അതീജിവനത്തിന്റെ ഓര്‍മ്മകളുമായി ഒത്തുചേരുന്നു. മംഗലാട് ഹാരിസ് നഗറിലാണ് (സ്പാര്‍ക്കി ടറഫ് കോര്‍ട്ട്) ഒത്തുചേരല്‍ സംഘടിപ്പിച്ചത്. 15ന് ഞായറാഴ്ച മൂന്ന് മണിക്കാണ് പരിപാടി.

നിപ ഒരു ദേശത്തിന്റെ അതിജീവന കഥപറയുമ്പോള്‍ ജീവിച്ചു കൊതി തീരാത്ത മബ്ലിക്കുനി ഹാരിസ് പ്രദേശത്തുകാരുടെ മനസ്സിലെ തീരാവേദനയാണ്. കര്‍മ്മപഥത്തില്‍ നിറഞ്ഞുനിന്നിരുന്ന അദ്ദേഹം വിട പറഞ്ഞപ്പോള്‍ ഒരുനാടിന് ഇന്നും തീരാത്ത നോവാണ്.

ദുരന്തമുഖത്ത് മനുഷ്യസ്‌നേഹികളായ കുറച്ചുപേരുടെ നിസ്വാര്‍ത്ഥ സേവനം എന്നും വിലമതിക്കാത്തതാണ്. അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും അവരെയെല്ലാം നേരില്‍ കാണുകയുമാണ് ഒത്തുചേരലിലൂടെ ലക്ഷ്യമിടുന്നത്.

നിപ ഭീതി വിതച്ച കാലത്ത് ആശ്വാസത്തിന്റെ കിരണം വിതറിയ ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, പൊലീസ് അധികാരികള്‍, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, വൈറ്റ് ഗാര്‍ഡ്, ആരോഗ്യ വളണ്ടിയര്‍മാര്‍, ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍, കെ ഇ ടി, ട്രോമ കെയര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഒത്തുചേരലിലൂടെ ഓര്‍മ്മകള്‍ പങ്കുവെക്കും.

ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ ാെമയ്തുഹാജി പരിപാടി ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഡോ എ എസ് അനൂപ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അക്കരോല്‍ അബ്ദുല്ല, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.