താമരശ്ശേരി: പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബലി പെരുന്നാളിനോടനുബന്ധിച്ച് അരങ്ങ് കലാ സാംസ്‌കാരിക വേദിഈദ് സോഷ്യല്‍ മീറ്റ് സംഘടിപ്പിച്ചു. താമരശ്ശേരി താലൂക്ക്തഹസില്‍ദാര്‍ സി സുബൈര്‍ഉദ്ഘാടനം ചെയ്തു. പ്രവാസി സംരംഭകന്‍ ബഷീര്‍ മുസ്താഫിനെ മുന്‍ എം എല്‍ എ കാരാട്ട് റസാഖ് ഉപഹാരം നല്‍കി ആദരിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം ടി അബ്ദുല്‍ മജീദ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബു കുടുക്കില്‍, പ്രവാസി സംരംഭകന്‍ മുഹമ്മദ് മേപ്പൊയിലില്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
അരങ്ങ് ചെയര്‍മാന്‍ കെ.കെ. അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. ടി.പി.അബ്ദുല്‍ മജീദ് മാസ്റ്റര്‍ ഈദ് സന്ദേശം കൈമാറി. താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ സുപ്രണ്ട് ഡോ. കെ. അബ്ബാസ്, ഗാനരചയിതാവ് ബാപ്പു വാവാട്, അരവിന്ദാക്ഷന്‍, ഗീരീഷ് കുമാര്‍, കലാം വാടിക്കല്‍സംസാരിച്ചു. അരങ്ങ് കണ്‍വീനര്‍ അഷ്‌റഫ് വാവാട് സ്വാഗതവും റഷീദ് സൈന്‍ നന്ദിയും പറഞ്ഞു. ഗായകന്‍ മണ്ണൂര്‍പ്രകാശിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ നിലാവ്ഗാനസന്ധ്യയും നടന്നു.