കുട്ടിച്ചിറ: കോഴികോട്ടെ പുരാതന മുസ്ലിം തറവാടുകളില്‍ ഒന്നായ തോപിലകം തറവാട് കുടുംബ സമിതി ഫുട് ബോള്‍ ടുര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. പി ടി കോയട്ടി റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ആവേശകരമായ മത്സരത്തില്‍ ടീം ചാലഞ്ചേഴ്‌സ് ജേതാക്കളായി. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങമായ അയ്യുബ്. പി ടി, അഷറഫ് പി ടി എന്നിവര്‍ കളിക്കാരുമായി പരിചയപെട്ട് ടുര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.

ജേതാക്കള്‍ക്കുള്ള ട്രോഫി കണ്‍വീനര്‍ ഷൗക്കത്ത് പി ടി. സുല്‍ഫി, നസീര്‍, ആദം എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. റണ്ണേഴ്‌സിനുള്ള ട്രോഫി കെ.വി. മുഹമ്മദ് ഷുഹൈബും നല്‍കി. ജുറൈജ്, നജീബ്, അബ്ദു റഹിമാന്‍, ഉസ്മാന്‍, റഷിദ് സീ വി, സക്കറിയ, മസിഹ് എന്നിവര്‍ ടൂര്‍ണ്ണമെന്റിനു നേതൃത്വം നല്‍കി.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അനസ് പി.വിയെയും ഗോള്‍ കീപ്പറായി ഷഹലാലിനെയും ടോപ് സ്‌കോറര്‍ മിസ്ഹബ് യാക്കുനിനെയും തെറിഞ്ഞെടുത്തു. ഫുള്‍ബോള്‍ താരം യുസുഫ് UT, മുസ്സകോയ എന്നിവര്‍ കളി നിയന്ത്രിച്ചു.