നീലേശ്വരം: മകന്‍ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌ക ഗുരുതരാവസ്ഥയില്‍. നീലേശ്വരം കണിച്ചറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി (57)യാണ് മകന്‍ സുജിത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ സുജിത്തിനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനാണ് സംഭവം നടന്നത്. തുടര്‍ച്ചയായി ഫോണ്‍ ചെയ്യുന്നത് ചോദ്യം ചെയ്തപ്പോഴാണ് സുജിത്ത് മാതാവിനെ തലക്കടിച്ച് വീഴ്ത്തിയത്. രുഗ്മിണിയുടെ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ സുജിത്ത് അമ്മയെ ആക്രമിക്കുന്നത് കാണുകയായിരുന്നു. ഇവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വീടിനകത്തേക്ക് കയറാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
രുഗ്മിണിയുടെ നില അതീവ ഗുരുതരമാണ്. പൊലീസിന് നേരെയും സുജിത്ത് ആക്രണം നടത്തിയിരുന്നു.