പുളിക്കല്‍: അന്താരാഷ്ട്ര ഗുണമേന്മ സ്റ്റാന്‍ഡേഡൈസേഷന്‍ ISO 9001:2015 സര്‍ട്ടിഫിക്കേഷന്‍ എബിലിറ്റി ഫൗണ്ടേഷന് ലഭിച്ചു. 2009 മുതല്‍ ഭിന്ന ശേഷി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന എബിലിറ്റി അടുത്ത മെയ് മാസത്തോടെ സേവനത്തിന്റെ 15 സംവത്സരങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സര്‍ക്കാരേതര സന്നദ്ധ സംഘടനക്കുള്ള 2022 ലെ സംസ്ഥാന അവാര്‍ഡ് ഫൗണ്ടേഷന് ലഭിച്ചിട്ടുണ്ട്.
ശ്രവണ പരിമിതര്‍ക്ക് വേണ്ടി മാത്രമായി ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന അവാര്‍ഡ് 2019 ല്‍ ലഭിക്കുകയുണ്ടായി.
സംഭാവനകള്‍ക്ക് ഇന്‍കം ടാക്‌സ് സെക്ഷന്‍ 80G പ്രകാരമുള്ള ഇളവ്, CSR ഫണ്ട് സ്വീകരിക്കുന്നതിന്നുള്ള കേന്ദ്ര കമ്പനികാര്യ വകുപ്പില്‍ നിന്നുള്ള അംഗീകാരം, ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ എന്നിവ ഇതിനകം ലഭിച്ചിട്ടുണ്ട്.
എല്ലാ വിഭാഗം ഭിന്നശേഷിക്കാരുടെയും അഭ്യുന്നതിക്കും ശാക്തീകരണത്തിന്നും മാതൃകാപരവും നൂതനവുമായ അനേകം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. വളരെ വ്യവസ്ഥാപിതവും ഗുണമേന്മയോടെയും പ്രവര്‍ത്തിച്ചു വരുന്ന ഫൗണ്ടേഷന് ഇപ്പോള്‍ ലഭിച്ച ISO സര്‍ട്ടിഫിക്കേഷന്‍ അതിന്റെ അംഗീകാരത്തിന്റെ ഒരു പൊന്‍തൂവലാണ്.
പുളിക്കല്‍ എബിലിറ്റി കാമ്പസില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ISO ലീഡ് ഓഡിറ്റര്‍ റാസി എം സിയില്‍ നിന്നും അംഗീകാര സര്‍ട്ടിഫിക്കറ്റ് എബിലിറ്റി ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി ഏറ്റു വാങ്ങി. സി ഡിറ്റില്‍ നിന്നും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (DCA) കോഴ്‌സ് പൂര്‍ത്തിയാക്കിയ എബിലിറ്റിയിലെ വിദ്യാര്‍ഥികളായ സാഹിറ എ. പി, മുര്‍ഷിദ കെ. കെ, ജസ്‌നത്ത് ടി. എം, ശംസുദ്ധീന്‍ പി. എ, സഹദ് മുഹമ്മദ് പി.ടി, എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ചെയര്‍മാന്‍ വിതരണം ചെയ്തു. അബ്ദുല്‍ കബീര്‍ മോങ്ങം, സി മമ്മു സാഹിബ്, എന്‍.എം അബ്ദുല്‍ ജലീല്‍, ഡോ. യു പി യഹ്‌യാ ഖാന്‍, ഉൃ അന്‍വര്‍ സാദത്ത്, എ.നൂറുദ്ധീന്‍, ഡോ: ഫുഖാറലി, ഷാനവാസ്, റഫീഖ്, ഷബീര്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.