കൗമാരത്തിന്‍റെ കരുത്ത് ലിബറലിസത്തിന്‍റെ ആയുധമാക്കരുത്: എം എസ് എം

Wayanad

മേപ്പാടി: നവലിബറലിസത്തിലേക്കും ആശയാടിത്തറയില്ലാത്ത നാസ്തിക ചിന്തയിലേക്കും വഴിതിരിച്ചു വിടാനുള്ള മാര്‍ഗമായി കൗമാരത്തിന്റെ കരുത്തിനെ ഉപയോഗിക്കരുതെന്നും ധാര്‍മികതയാണ് മാനവിക മൂല്യത്തിന്റെ അടിത്തറയെന്നും എം എസ് എം വയനാട് ജില്ലാസമിതി സംഘടിപ്പിച്ച ‘ഹൈസെക് 2023’ അഭിപ്രായപ്പെട്ടു.

മൊറാലിറ്റി കീപ്‌സ് ഹ്യുമാനിറ്റി എലൈവ് എന്ന പ്രമേയത്തില്‍ എം എസ് എം വയനാട് ജില്ലാ കമ്മിറ്റി മേപ്പാടി എം എസ് എ ഓഡിറ്റോറിയത്തില്‍ നടത്തിയ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം കല്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ: ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ലാ പ്രസിഡന്റ് സാബിത്ത് വയനാട് ആമുഖ സംസാരവും ശിഹാബുദ്ധീന്‍ മാസ്റ്റര്‍, ഷാഹിദ് മുസ്ലിം ഫാറൂഖി, സാബിഖ് പുല്ലൂര്‍, ഡോ. അലി അക്ബര്‍ എരിവേറ്റി, നൗഷാദ് ഉപ്പട, എന്നിവര്‍ പ്രധാന വിഷയങ്ങള്‍ അധികരിച്ചും സംസാരിച്ചു. ബാബു. കെ, ഹാരിസ്. സി, പോക്കര്‍ ഫാറൂഖി, കെ.എം.കെ ദേവര്‍ഷോല, സി.കെ ഉമ്മര്‍ സാഹിബ്, ഷാന്‍ ബക്കര്‍, ഫാത്തിമ ഇഖ്ബാല്‍, അബ്ദുല്ല സാഹിബ്, സയ്യിദ് അലി സ്വലാഹി, നജീബ് കാരാടാന്‍, ഷബീര്‍ അഹമ്മദ്, കെ.പി യൂസുഫ് ഹാജി എന്നിവര്‍ പ്രൗഢഗംഭീരമായ ഹൈസ്‌ക്കിന്റെ വേദി പങ്കിട്ടു. എം.എസ്.എം ജില്ലാ ട്രഷറര്‍ അംജദ് അലിയുടെ നന്ദിയോടെ സമ്മേളനം സമാപിച്ചു.