കരൂരില്‍ അംബേദ്കര്‍ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി

Kottayam

പാലാ: പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തില്‍ ളാലം ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ കരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കരൂര്‍ നെല്ലാനിക്കാട്ടുപാറ കോളനിയില്‍ അംബേദ്കര്‍ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു പി കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം, വത്സമ്മ തങ്കച്ചന്‍, അഖില അനില്‍കുമാര്‍, പ്രിന്‍സ് അഗസ്റ്റിന്‍, സീന ജോണ്‍, മോളി ടോമി, ലിന്റണ്‍ ജോസഫ്, സ്മിതഗോപാലകൃഷ്ണന്‍, ലിസ്സമ്മ ടോമി, ആനിയമ്മ ജോസ്, പ്രേമ കൃഷ്ണസ്വാമി, അനസ്യ രാമന്‍, ഗിരിജ ജയന്‍, സാജു ജോര്‍ജ്, എം എസ് സുനില്‍, അഭിനന്ദ് ബി എന്നിവര്‍ പ്രസംഗിച്ചു.