പുളിക്കൽ : നല്ല കേരളം പദ്ധതിയുടെ ഭാഗമായി ഐ. എസ്.എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി എം. വി. ആര് ക്യാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന രക്തദാന ക്യാമ്പ് പുളിക്കൽ ഹിന്ദി കോളേജിൽ ഇന്ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3.30 വരെ നടക്കുന്ന ക്യാമ്പിൽ സന്നദ്ധ പ്രവർത്തകർക്ക് പങ്കെടുക്കാം.
