കഞ്ചാവ് കേസില്‍ ഒളിവില്‍ പോയ വീട്ടമ്മ അറസ്റ്റില്‍

Crime

കുമ്പള: കഞ്ചാവ് കേസില്‍ ഒളിവില്‍ പോയ വീട്ടമ്മ അറസ്റ്റില്‍. നാല് കിലോ കഞ്ചാവ് വീട്ടില്‍ നിന്നും പിടികൂടിയ കേസില്‍ ഒളിവില്‍ പോയിരുന്ന കുമ്പള പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സുഹ്‌റാ ബീവി(40)യാണ് പൊലീസിന്റെ പിടിയിലായത്.

ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടം ബന്തിയോട്, അടുക്ക പ്രദേശങ്ങളില്‍ നടത്തിവരുകയായിരുന്നു. പ്രദേശത്ത് യുവതിയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്ന് കഞ്ചാവ് വില്‍പന നടത്തിവരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് കഞ്ചാവ് പിടികൂടുകായിരുന്നു. നാലുമാസം മുമ്പായിരുന്നു നാലുകിലോ കഞ്ചാവ് പിടികൂടിയത്.

എക്‌സൈസ് സംഘം എത്തുന്നതറിഞ്ഞ് ഇവരെത്തുന്നതിന് തൊട്ടുമുമ്പ് വീട്ടില്‍നിന്ന് രക്ഷപ്പെട്ട സുഹ്‌റാ ബീവി ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയ സുഹറാബി വീട്ടില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടി അറസ്റ്റ് ചെയ്തത്. സുഹറാബിയെ പിടികൂടുന്ന സമയത്തും ഇവരുടെ കൈവശം 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. പ്രതി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്.