മലബാര്‍ ആറാം വാല്യം പ്രകാശനവും ചരിത്ര സംവാദവും ഇന്ന് ഫാറൂഖ് കോളേജില്‍

Kozhikode

കോഴിക്കോട്: യുവത ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 1921 മലബാര്‍ സമരം ആറ് വാല്യങ്ങളില്‍ ഗ്രന്ഥപരമ്പരയിലെ അവസാന വാല്യമായ ‘ഓര്‍മ അനുഭവം ചരിത്രം, പ്രകാശനവും ചരിത്ര സംവാദവും ഇന്ന് ഫാറൂഖ് കോളേജില്‍ നടക്കും.

ഫാറൂഖ് കോളേജ് ചരിത്ര വിഭാഗവുമായി സഹകരിച്ച് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ മൂന്ന് സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ പ്രമുഖ ചരിത്രകാരി പത്മശ്രീ ഉര്‍വശി ബൂട്ടാലിയ മുഖ്യാതിഥിയായി പങ്കെടുക്കും.

ഡോ. കെ കെ എന്‍ കുറുപ്പ്, സി പി ഉമര്‍ സുല്ലമി, എ അബ്ദുല്‍ഹമീദ് മദീനി, ഡോ. കെ ഗോപാലന്‍കുട്ടി, പ്രൊഫ. ഇ ഇസ്മായീല്‍, ഡോ. പി പി അബ്ദുല്‍റസാഖ്, ഡോ. ഉമര്‍ തറമേല്‍, ഡോ. ജി ഉഷാകുമാരി, പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരി, ഡോ. ഐഷ സ്വപ്ന, ഡോ. മാളവിക ബിന്നി, അബ്ദുറഹ്മാന്‍ മങ്ങാട്, പി സുരേന്ദ്രന്‍, പ്രൊഫ. എം പി മുജീബുറഹ്മാന്‍, ഡോ. പി ഗീത, പ്രൊഫ. ഡോ. കെ എസ് മാധവന്‍, ഡോ. ഷംഷാദ് ഹുസൈന്‍, ഡോ. എം വിജയലക്ഷ്മി, ആര്‍ കെ ബിജുരാജ്, ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍സത്താര്‍, എ എം ഷിനാസ്, ഡോ. ടി മുഹമ്മദലി, ഡോ. മുസ്തഫ ഫാറൂഖി, കെ പി സകരിയ്യ, സഹല്‍ മുട്ടില്‍, ഡോ. സി എ ഫുക്കാര്‍ അലി, ഡോ. കെ ടി അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.