മണിക്കൂറുകളുടെ ഇടവേളയില്‍ സുഹൃത്തുക്കളായ രണ്ടുയുവാക്കള്‍ തൂങ്ങി മരിച്ചു

Kozhikode

കോഴിക്കോട്: മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍. താമരശേരിയിലാണ് സുഹൃത്തുക്കളായ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകയ്ക്ക് താമസിക്കുന്ന നരിക്കുനി സ്വദേശിയായ ഷിബിന്‍ലാലിനെ (26) ഇന്ന് രാവിലെയോടെയും ഷിബിന്‍ലാലിന്റെ സുഹൃത്തായ ശരത്തിനെ (27) ഉച്ചയോടെയുമാണ് തൂങ്ങി മരിച്ച നിലയില്‍ താമസ സ്ഥലത്ത് കണ്ടെത്തിയത്.

നരിക്കുനി തേലമ്പാട്ടകുന്നുമ്മല്‍ ബാലന്റെ മകനാണ് ഷിബിന്‍ ലാല്‍. ചുങ്കം മുട്ടുകടവ് ഓളിയോട്ടില്‍ ശശിയുടെ മകനാണ് ശരത്ത്. ഷിബിന്‍ലാലിന്റെ സുഹൃത്താണ് ശരത്ത്. രാവിലെ താമരശേരി ചുങ്കത്ത് ഉണ്ടായിരുന്ന ശരത്ത് പിന്നീട് വീട്ടിലേക്ക് പോയി. അല്പം കഴിഞ്ഞാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: അഹിന. മാതാവ്: ദേവി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.