പി.വി.അബ്ദുല്‍ വഹാബ് എം.പി
കാരക്കുന്ന്: ‘കേരളീയ യുവ സമൂഹം മതതീവ്രവാദത്തിന്റെ അഗ്‌നികുണ്ഢത്തിലേക്ക് ആവാഹിച്ചു കൊണ്ടിരുന്നപ്പോള്‍ മുസ്ലിം യുവതക്ക് ധിഷണാപരമായ നേതൃത്യം നല്കിയത് അബൂബക്കര്‍ കാരക്കുന്നായിരുന്നുവെന്ന് പി.വി.അബുല്‍ വഹാബ് എം.പി. അഭിപ്രായപ്പെട്ടു. മത തീവ്രവാദത്തിനെതിരെ മുസ്ലിം യുവജന സംഘടനകളെ ആശയപരമായി സജ്ജമാക്കിയത് അബൂബക്കര്‍ കാരക്കുന്നാണ്. അബൂബക്കര്‍ കാരക്കുന്ന് കാലത്തിന്റെ ധൈഷണിക മുദ്ര’ എന്ന പ്രമേയത്തില്‍ ഐ.എസ്.എം ജില്ലാ സമിതി സംഘടിപ്പിച്ച ‘പ്രീ കൊളോക്കിയം’ ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. മതരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സമന്വയത്തിന്റെ പാദ കാണിച്ചു കൊടുത്ത നവോത്ഥാന നായകനും, ഐ.എസ്.എം എന്ന നവോത്ഥാന യുവജന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ സംഘടനാ ചട്ടക്കൂടിന് പുറത്തേക്ക് സമൂഹനന്മക്കായുള്ള ധൈഷണിക ചിന്തകള്‍ സമര്‍പ്പിച്ച മികച്ച സംഘാടകനുമായിരുന്നു അബൂബക്കര്‍ കാരക്കുന്ന് എന്ന് ‘പ്രീ കൊളോക്കിയം’ വിലയിരുത്തി.നവംബര്‍ 18, 19 ദിവസങ്ങളില്‍ ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കൊളോക്കിയത്തിന് മുന്നോടിയായാണ് ‘പ്രീ കൊളോക്കിയം’ സംഘടിപ്പിച്ചത്.
കെ.എന്‍.എം മര്‍ക്കസുദ്ദഅവ ജില്ലാ പ്രസിഡന്റ് ഡോ. യു.പി യഹ് യാഖാന്‍ മദനി അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ ഫാറൂഖി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഹംസ സുല്ലമി കാരക്കുന്ന്, എന്‍.എം അബ്ദുല്‍ ജലീല്‍, അഷ്‌റഫ് തൂണേരി, കെ.പി. ഖാലിദ്, എ.ടി.ഹസന്‍ മദനി, ടി.പി. ഹുസൈന്‍ കോയ, ബി.പി.എ ഗഫൂര്‍, പുലത്ത് അബ്ദുള്ള മൗലവി ഡോ.സുഫ് യാന്‍ അബ്ദുസത്താര്‍, റിഹാസ് പുലാമന്തോള്‍, ജൗഹര്‍ അയനിക്കോട്, അബ്ദുല്‍ ലത്തീഫ് മംഗലശ്ശേരി, ഫാസില്‍ ആലുക്കല്‍ എന്നിവര്‍ സംസാരിച്ചു.