യൂത്ത് കോണ്‍ഗ്രസ് പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു

Kottayam

പുതുപ്പള്ളി: നിയോജക മണ്ഡലത്തിലെ PWD റോഡുകളുടെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ചും സംസഥാന സര്‍ക്കാരിന്റെ മണ്ഡലത്തോടുള്ള അവഗണനക്കുമെതിരെയും യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു. തീര്‍ത്തും സമാധാന പരമായി സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവത്തകര്‍ പാമ്പാടി ടൗണില്‍ നീണ്ട നേരം കെ കെ റോഡ് ഉപരോധിച്ചു.

കെപിസിസി നിര്‍വാഹക സമിതി അംഗം ജോഷി ഫിലിപ്പ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. എസ്. നുസ്സൂര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്‌സണ്‍ പെരുവേലി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് ഫ്രഡ്ഡി ജോര്‍ജ്, ജില്ലാ സെക്രട്ടറിമാരായ ഷാന്‍ റ്റി ജോണ്‍, ബിബിന്‍ ഇലഞ്ഞിതറ, കെ എസ് യൂ സംസ്ഥാന സെക്രട്ടറി ജിത്തു ജോസ് എബ്രഹാം, ബിനീഷ് ബെന്നി, പ്രിന്‍സ്, ജിനോ വെള്ളക്കോട്ട്, രഞ്ജിത്ത്, ജസ്റ്റിന്‍ ജോണ്‍, ഷെറി, മധു, ജിയോ, അജില്‍, ഋഷി പുന്നൂസ്, ആകാശ് കൂരാപ്പള്ളി, ആകാശ് സ്റ്റീഫന്‍, സച്ചിന്‍ മാത്യു, ജസ്റ്റിന്‍ പുതുശേരി, എബിന്‍ സിബി, സവിന്‍ സന്തോഷ് , അലന്‍, കെ ബി ഗിരീശന്‍,സിജു കെ ഐസക്ക്, കുഞ്ഞു പുതുശേരി, സണ്ണി പാമ്പാടി, ജോര്‍ജ്, പഞ്ചായത്ത് മെമ്പര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, അനീഷ് ഗ്രാമറ്റം, ഷേര്‍ലി തര്യന്‍, അന്നമ്മ ആന്റണി, റാണി എന്നിവര്‍ നേതൃത്വം നല്‍കി.