പ്രശസ്ത സംവിധായകന് പത്മരാജന്റെ സ്മരണ നിലനിര്‍ത്തി പി.പദ്മരാജന് ട്രസ്റ്റും എയര്‍ ഇന്ത്യ എക്സ്പ്രസ്സും ചേര്‍ന്നു നടത്തുന്ന പദ്മരാജന് സാഹിത്യ ചലച്ചിത്ര പുരസ്കാരം ഒക്ടോബര്‍ 27ന് 5.30ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടക്കും. പ്രമുഖ ചലച്ചിത്ര സംവിധായകന് ടി.വി.ചന്ദ്രന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ട്രസ്റ്റ് ചെയര്മാന് വിജയകൃഷ്ണന് അധ്യക്ഷത വഹിക്കും.
എം. മുകുന്ദന് (മികച്ച നോവല്‍ ), വി.ജെ.ജയിംസ് (മികച്ച ചെറുകഥ), ലിജോ ജോസ് പെല്ലിശ്ശേരി (മികച്ച സംവിധായകന് ), ശ്രുതി ശരണ്യം (മികച്ച തിരക്കഥ ), കെ.എന്‍.പ്രശാന്ത് (എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ അവാര്‍ഡ് ) എന്നിവര്‍ പുരസ്കാരങ്ങള്‍ സ്വീകരിക്കും.
പ്രദീപ് പനങ്ങാട് എഡിറ്റ് ചെയ്ത ഓര്‍മ്മകളില്‍ പദ്മരാജന് എന്ന പുസ്തകം അനന്ത പദ്മനാഭന് ഏറ്റുവാങ്ങും. അജു വര്‍ഗീസ്, പി.ജി പ്രഗീഷ്, സി.അജോയ്, ദീപ സുശീലന്, രാധാലക്ഷ്മി പദ്മരാജന്, പ്രദീപ് പനങ്ങാട്, എ.ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിക്കും.
യോഗാനന്തരം ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.