ദുബൈ: കെ എം സി സി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയ നേതാവായിരുന്നു അന്തരിച്ച പണാറത്ത് കുഞ്ഞി മുഹമ്മദ് സാഹിബെന്ന് പ്രവാസ ലോകം. നാദാപുരം പ്രദേശത്ത് പ്രവാസം തുടങ്ങുന്ന കാലത്ത് പാസ്‌പോര്‍ട്ട് ലഭ്യമാകാന്‍ ജനപ്രതിനിതികളായ എം എല്‍ എ, എം പിമാരുടെ കത്ത് നിബ്ബന്ധമായിരുന്നു. ആ സമയത്ത് ഏത് സാധാരണക്കാര്‍ക്കും കയറി ചെല്ലാവുന്ന വീടായിരുന്നു പണാറത്ത്്. കെ എം സി സി പ്രവര്‍ത്തകര്‍ നാട്ടിലെത്തിയാല്‍ അവരുടെ ഏത് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രത്യേക പരിഗണന അദേഹം നല്‍കുമായിരുന്നു. പ്രവാസികള്‍ക്ക് വലിയ നഷ്ടമാണ് അദേഹത്തിന്റെ മരണം മൂലം ഉണ്ടായതെന്ന് ദുബൈ കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.