പ്രൊഫ വി ജെ ജോസഫ് സത്യസന്ധനായ പൊതുപ്രവര്‍ത്തകന്‍

Kottayam

ഭരണങ്ങാനം: മുന്‍ എം എല്‍ എ വി ജെ ജോസഫിന്റെ ജീവചരിത്ര പുസ്തകമായ പ്രൊഫ വി ജെ ജോസഫ് എക്‌സ് എം എല്‍ എ കാലത്തിനു മുമ്പേ നടന്ന പൊതുപ്രവര്‍ത്തകന്‍ എന്ന പുസ്തകത്തെക്കുറിച്ച് സംഘടിപ്പിച്ച അവലോകനവും പ്രൊഫ വി ജെ ജോസഫിനെ ആദരിക്കലും അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സത്യസന്ധനായ പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് പ്രൊഫ വി ജെ ജോസഫിന് സമൂഹത്തിലെ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ആന്റോ മാങ്കൂട്ടം പുസ്തക പരിചയം നടത്തി. ഡോ പി ജെ സെബാസ്റ്റ്യന്‍, പ്രൊഫ കെ പി ജോസഫ്, അഡ്വ സിറിയക് കുര്യന്‍, ബിഷപ്പ് വയലില്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജെ ജോസ്, പ്രൊഫ കെ പി ആഗസ്തി എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ വി ജെ ജോസഫ് മറുപടി പ്രസംഗം നടത്തി. ഡോ പി ജെ സെബാസ്റ്റ്യന്‍, പ്രൊഫ കെ പി ആഗസ്തി, പ്രൊഫ ഡാന്റി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം രചിച്ചത്.