കൊല്ലം: പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ആരംഭിച്ച ആഡ് ഓണ്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകളുടെ വിതരണം ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി. പ്രകാശ് ഐപിഎസ് നിര്‍വഹിച്ചു. കോളേജ് ചെയര്‍മാന്‍ ഡോ. എസ്. ബസന്ത് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ അമൃത പ്രശോഭ് ആമുഖ പ്രഭാഷണം നടത്തി. ചലച്ചിത്ര താരവും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അപര്‍ണ ബാലമുരളി വിശിഷ്ടാതിഥിയായി.
സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് എത്തിക്കല്‍ ഹാക്കിങ്, ഇലക്ട്രിക്കല്‍ കാഡ്, െ്രെപമവെറ തുടങ്ങി വിദ്യാര്‍ഥികളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്ന മൂന്ന് നൂതന ആഡ് ഓണ്‍ കോഴ്‌സുകളാണ് യുകെഎഫില്‍ ആരംഭിച്ചത്. ആര്‍സൈറ്റ് അക്കാഡമി, ടെക് ബൈഹാര്‍ട്ട് അക്കാഡമി എന്നിവരുടെ സഹകരണത്തോടെ കോളേജിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സിഡ് റിസര്‍ച്ച് ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിലാണ് കോഴ്‌സുകള്‍ നടക്കുന്നത്. വിവിധ മേഖലകളിലെ പ്രായോഗിക പരിജ്ഞാനവും വൈദഗ്ധ്യവും വിദ്യാര്‍ഥികളില്‍ സജ്ജരാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി കോഴ്‌സുകള്‍ മാറിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പതിവ് അക്കാഡമിക് പാഠ്യപദ്ധതിക്കൊപ്പം വിലപ്പെട്ട കഴിവുകള്‍ പ്രദാനം ചെയ്യുന്നതിനാണ് കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കോളേജ് ട്രഷറര്‍ ലൗലി ബസന്ത്, കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി.എന്‍. അനീഷ്, ഡീന്‍ അക്കാഡമിക്‌സ് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ജിതിന്‍ ജേക്കബ്, ആര്‍സൈറ്റ് ഡയറക്ടര്‍ സജിന്‍, സ്‌കില്‍ കോഓര്‍ഡിനേറ്റര്‍ ശ്രീരാജ്.എസ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കില്‍ കോഓര്‍ഡിനേറ്റര്‍മാരായ റിങ്കു.ആര്‍.എസ്, ശ്രുതി.എസ്.ദേവന്‍, രോഹിത്ത്.എസ്, ലക്ഷ്മി വിക്രമന്‍, ഇന്ദു.വി.നായര്‍, അഖില്‍ രാജ്.ആര്‍, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, പിടിഎ വൈസ് പ്രസിഡന്റ് എം.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.