നാഷണല്‍ ജനതാദള്‍ ഏരിയ കമ്മിറ്റി രൂപീകരിച്ചു

Thiruvananthapuram

തിരുവനന്തപുരം: നാഷണല്‍ ജനതാദള്‍ ബീമാപള്ളി ഏരിയ കമ്മിറ്റി രൂപീകരിച്ചു. BFA നഗറില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നാഷനല്‍ ജനതാദള്‍ ജില്ലാ പ്രസിഡന്റ് കുറ്റിമൂട് ബഷീര്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ബീമാപള്ളി ഏരിയ പ്രസിഡന്റായി എം ഷാഹുല്‍ഹമീദിനെയും ജനറല്‍ സെക്രട്ടറിയായി അബു ഷഹ്മാനെയും ട്രഷറായി അബ്ദുറഹ്മാനെയും തെരഞ്ഞെടുത്തു. 10 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എ പി യൂസഫ് അലി മടവൂര്‍, നാഷണല്‍ ജനതാ ദള്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാരായ നവാസ് പായ്ചിറ, ബിസില്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

നവംബര്‍ 19 ഞായര്‍ വൈകുന്നേരം അഞ്ചുമണിക്ക് ബീമാപള്ളി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും ബി എഫ് എ നഗറില്‍ നടത്താന്‍ തീരുമാനിച്ചു. ബീമാപള്ളി ഏരിയയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും യോഗം തീരുമാനിച്ചു.