കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണം: ഷുക്കൂര്‍ സ്വലാഹി

Kozhikode

കോഴിക്കോട്: കളമശ്ശേരിയില്‍ ക്രൈസ്തവ വിശ്വാസികളുടെ പ്രാര്‍ത്ഥനാസമ്മേളന വേദിയുലുണ്ടായ സ്‌ഫോടനം ഏറെ ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി പറഞ്ഞു.

ദുരിത ബാധിതരുടെ പ്രയാസത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കണം.
രാജ്യത്ത് വിഭാഗീയത ഉണ്ടാക്കാനും വര്‍ഗീയത പരത്താനും കഥകള്‍ മെനയുന്നവരെ പിടികൂടി മാതൃകപരമായി ശിക്ഷിക്കണം. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന സംഘങ്ങളെ പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫലപ്രദമായ അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തു കൊണ്ടുവരണം. മുന്‍വിധികള്‍ മാറ്റിവെച്ച് എല്ലാവരും ഒറ്റക്കെട്ടായി നാടിന്റെ സമാധാനത്തിനും സ്വസ്ഥതക്കും വേണ്ടി ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.