സുല്‍ത്താന്‍ ബത്തേരി: സൗഹൃദ സാംസ്‌കാരിക വേദിയുടെ നാല്‍പ്പത്തിയേഴാമത് പുസ്തക ചര്‍ച്ച നടത്തി. ലഫ്റ്റനന്റ് കേണല്‍ ഡോ. സോണിയ ചെറിയാന്‍ രചിച്ച ഇന്ത്യന്‍ റെയിന്‍ബോ എന്ന പുസ്തകം ബാബു മൈലമ്പാടി അവതരിപ്പിച്ചു. ജോയ് പാറയില്‍ മോഡറേറ്ററായിരുന്നു.
സൗഹൃദ പ്രസിഡന്റ് ധനേഷ് ചീരാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ഗോപകുമാര്‍ സ്വാഗതവും നിസി അഹമ്മദ് നന്ദിയും പറഞ്ഞു. സി.വി ജോയി, കെ പി സുരേഷ്, അനില്‍ മാഷ്, എന്‍ ബാദുഷ തുടങ്ങിയവര്‍ സംസാരിച്ചു.