കേരളപ്പിറവി: പ്രശ്‌നോത്തരി സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കേരളം വിഷയമായി പ്രശ്‌നോത്തരി സംഘടിപ്പിച്ചു. ദര്‍ശനം എം എന്‍ സത്യാര്‍ഥി ഹാളില്‍ നടന്ന പരിപാടി കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എം ടി ശിവരാജന്‍ ഉദ്ഘാടനം ചെയ്തു.

ദര്‍ശനം പ്രസിഡന്റ് പി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി. പ്രശ്‌നോത്തരി ബാലവേദി മെന്റര്‍മാരായ പി ജസിലുദ്ദീന്‍, പി തങ്കം എന്നിവര്‍ നയിച്ചു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ടി കെ സുനില്‍കുമാര്‍ സ്വാഗതവും കമ്മിറ്റി അംഗം പി ദീപേഷ് കുമാര്‍ നന്ദിയും പറഞ്ഞു. നേരത്തെ നടന്ന ആര്‍ട്ട് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കും ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സര വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റും ട്രോഫികളും എം ടി ശിവരാജന്‍ വിതരണം ചെയ്തു.