കോളിക്കോട്: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ മറവില്‍ ചില മലയാള വാര്‍ത്ത മാധ്യമങ്ങള്‍ നടത്തിയ ഹീനമായ മുസ്ലിമോഫോബിയ പ്രചരണം നീതിയുക്തമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ മരണമണി മുഴക്കമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി അഭിപ്രായപ്പെട്ടു.
സംഭവത്തിന്റെ തുടക്കം മുതല്‍ പിന്നില്‍ മുസ്ലിംകളാണെന്ന് വരുത്തി തീര്‍ക്കാന്‍ ചാനല്‍ 18 അടക്കമുളള മാധ്യമങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ അത്യന്തം ഗുരുതരമാണ്. യഹോവ സാക്ഷികള്‍ യഹൂദരാണെന്ന തെറ്റിദ്ധാരണയാണ് പ്രതിയുടെ പ്രേരണയെന്നു പോലും പ്രതിയെ കണ്ടത്തും മുമ്പ് അവര്‍ പ്രചരിപ്പിച്ചു. ഏത് കേസിലും മുസ്ലിം പങ്ക് തിരയുന്ന മറുനാടന്‍ മലയാളിയും സന്ദീപ് വാര്യരും കാസയും സംഘ് പരിവാര്‍ നേതാക്കളും പതിവ് പോലെ വിദ്വേശ പ്രചരണമഴിച്ചു വിട്ടു. പ്രതിയെ തിരിച്ചറിഞ്ഞതോടെ അവരുടെ ചൂടും ചൂരും കെട്ടടങ്ങുകയും ചെയ്തു. പലരുടേയും ഫേസ്ബുക്ക് പോസ്റ്റ്കളും ഇതോടെ അപ്രത്യക്ഷമായി.
സമീപകാലത്തെ മൂന്നാമത്തെ സംഭവമാണിത്. എന്തിനും ഏതിനും മുസ്ലിംകള്ക്ക് നേരെ സംശയമുന നീട്ടുന്ന ഇത്തരം കുബുദ്ധികളെ ഒറ്റപ്പെടുത്താന്‍ കേരളീയ സമൂഹം മുന്നിട്ടിറങ്ങണം. അല്ലെങ്കില്‍ കേരളത്തിന്റെ സോഷ്യല്‍ ഫാബ്രികിനും കമ്മ്യൂണല്‍ ഹാര്മണിക്കും ഇവര്‍ ഏല്‍പ്പിക്കുന്ന പരുക്ക് ഗുരുതരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.