ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മാനവികതാ സംഗമം

Alappuzha

ആലപ്പുഴ: ഫലസ്തീന്‍ ജനതയുടെ ഇന്നത്തെ ദുരിതാവസ്ഥയ്ക്ക് കാരണം യുദ്ധ വെറി പൂണ്ട ഇസ്രായേല്‍ ഭരണ കൂടത്തിന്റെ ക്രൂരവും മനുഷ്യത്വ രഹിതവുമായ നടപടി ധിക്കാരവും ന്യായികരിക്കാന്‍ കഴിയാത്തതുമാണെന്ന് ആലപ്പുഴ കെ എന്‍ എം മര്‍ക്കസുദ്ദഅവ മണ്ഡലം മാനവികത സംഗമം അഭിപ്രായപ്പെട്ടു.

കരിപ്പൂരില്‍ ജനുവരി 25,26,27,28 തീയതികളില്‍ നടക്കുന്ന 10മത് മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം എന്ന പ്രമേയ വിശദീകരണത്തിന്റെ ഭാഗമായി ആലപ്പുഴ കെ എന്‍ എം മര്‍ക്കസു ദ്ദ അവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാനവികത സംഗമം നടന്നത്. പ്രചാരണ ഉദ്ഘാടനം റാഫി പേരാമ്പ്ര നിര്‍വഹിച്ചു. കെ എന്‍ എം മര്‍ക്കസുദ്ദഅവ മണ്ഡലം പ്രസിഡന്റ് കലാമുദീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം സെക്രട്ടറി മുബാറക് അഹമ്മദ് സ്വാഗതമാശംസിച്ചു.

കെ എന്‍ എം സൗത്ത് സോണ്‍ ട്രഷറര്‍ എ. പി. നൗഷാദ്, എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍, ഷെമീര്‍ ഫലാഹി എന്നിവര്‍ സംസാരിച്ചു. അദ്‌നാന്‍ മുബാറക്കിന്റെ ഖുര്‍ആന്‍ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. അമീര്‍ ഹാദി നന്ദി രേഖപ്പെടുത്തി.