‘ജെന്‍റില്‍മാന്‍ 2’ല്‍ അന്‍പതില്‍പരം താരപ്പട, ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

Cinema

സിനിമ വര്‍ത്തമാനം / സി കെ അജയ കുമാര്‍

മെഗാ പ്രൊഡ്യൂസര്‍ കെ.ടി.കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ ജെന്റില്‍മാന്‍ 2 ‘ വിന്റെ പതിനഞ്ച് ദിവസത്തെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായി. എ. ഗോകുല്‍ കൃഷ്ണയാണ് സംവിധാനം. ആദ്യ ഷെഡ്യൂളില്‍ നായകന്‍ ചേതന്‍, നായികമാരായ നയന്‍താര ചക്രവര്‍ത്തി, പ്രിയാലാല്‍ സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, ഹാസ്യ രാജാക്കന്മാരായ മുല്ലൈ കോതണ്ഡം, ‘ ലൊല്ലു സഭാ ‘ സാമി നാഥന്‍, ബേബി പദ്മ രാഗ എന്നിവര്‍ പങ്കെടുത്ത ഏതാനും രംഗങ്ങളും ദിനേശ് കാശി ഒരുക്കിയ ദൈര്‍ഘ്യമേറിയ ഒരു സാഹസിക സ്റ്റണ്ട് രംഗവുമാണ് ചിത്രീകരിച്ചത്.

നായകനേയും നായികമാരേയും കൂടാതെ സുമന്‍, മനോജ്.കെ.ജയന്‍, പ്രാച്ചികാ(മാമാങ്കം), രാധാ രവി, ‘ കാന്താര ‘ വില്ലന്‍ അച്യുത് കുമാര്‍, ‘ വിജയ് ടി വി ‘ പുകഴ്, രവി പ്രകാശ്, ബഡവാ ഗോപി , ഷിശീര്‍ ശര്‍മ്മ, ജോണ്‍ മഹേന്ദ്രന്‍, സെന്ദ്രായന്‍, മുനിഷ് രാജാ, പ്രേം കുമാര്‍,’ കല്ലൂരി ‘ വിമല്‍, ‘ ജിഗര്‍താണ്ടാ ‘ രമേഷ്, മുല്ലൈ കോതണ്ടം, മൈം ഗോപി, ഇമാന്‍ അണ്ണാച്ചി, വേലാ രാമമൂര്‍ത്തി, ശ്രീ റാം, ജോണ്‍ റോഷന്‍, ‘ ലൊല്ലു സഭാ ‘ സാമിനാഥന്‍, ജോര്‍ജ് വിജയ്, നെല്‍സണ്‍ , സിത്താര,ശ്രീ രഞ്ജിനി, ശ്രീലത, കണ്‍മണി, കാരുണ്യ, മൈനാ നന്ദിനി, ബേബി പത്മരാഗ, ബേബി അനീഷ എന്നിങ്ങനെ അന്‍പതില്‍ പരം അഭിനേതാക്കളുടെ താരപട തന്നെ ‘ ജെന്റില്‍മാന്‍ 2 ‘ വിലുണ്ട്. ഇനിയും ഈ പട്ടിക നീണ്ടേക്കുമത്രെ.

സമ്പന്നമായ അഭിനേതാക്കളുടെ നിരക്കൊപ്പം അണിയറയിലെ സാങ്കേതിക വിദഗ്ദ്ധരും പ്രഗത്ഭര്‍ തന്നെ. അജയന്‍ വിന്‍സെന്റാണ് സിനിമാട്ടോഗ്രാഫര്‍. സതീഷ് സൂര്യ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എം.എം. കീരവാണിയും വൈരമുത്തുവുമാണ് ഗാനങ്ങളൊരുക്കുന്നത്. ആറു ഗാനങ്ങളുടെ റിക്കോര്‍ഡിങ് പൂര്‍ത്തിയായി. ബൃന്ദയാണ് നൃത്ത സംവിധാനം. ‘ പൊന്നിയിന്‍ സെല്‍വന്‍’ നു ശേഷം തോട്ടാധരണി കലാസംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ‘ ജെന്റില്‍മാന്‍ 2 ‘. കമനീയമായ പടുകൂറ്റന്‍ സെറ്റുകളാണത്രേ തോട്ടാധരണി ഒരുക്കുന്നത്. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റര്‍. സതീഷ് സൂര്യ എഡിറ്റിങ് നിര്‍വഹിക്കുന്നു. തപസ്സ് നായക്കാണ് സൗണ്ട് എന്‍ജിനീയര്‍.നാലു ഷെഡ്യൂളുകളിലായി പൂര്‍ത്തിയാകുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ നവംബര്‍ മൂന്നാം വാരം ചെന്നൈ പോണ്ടിച്ചേരി ഭാഗങ്ങളില്‍ ആരംഭിക്കും. ഹൈദരാബാദ്, ദുബായ്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മക്കുന്ന ‘ ജെന്റില്‍മാന്‍ 2 ‘ വിന്റെ മറ്റു ലൊക്കേഷനുകള്‍. സി.കെ. അജയ് കുമാറാണ് പ്രോജക്ട് ഡിസൈനറും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവും