കോഴിക്കോട്: ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 30, 31 തിയ്യതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ കോഴിക്കോട് സൗത്ത് ജില്ല പ്രചരണോദ്ഘാടനം നാളെ വൈകിട്ട് 4.30ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. ‘അധാര്‍മികത പുരോഗമനമല്ല, അരാജകത്വമാണ്’ എന്ന തലക്കെട്ടില്‍ നടക്കുന്ന തസ്‌ക്കിയ്യ കോണ്‍ഫറന്‍സ് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഹനീഫ് കായക്കൊടി, അന്‍സാര്‍ നന്മണ്ട, അലി ശാക്കിര്‍ മുണ്ടേരി, ബഷീര്‍ പട്ടേല്‍ത്താഴം, ജലീല്‍ മാമാങ്കര, സി.മരക്കാരുട്ടി, വളപ്പില്‍ അബ്ദുസ്സലാം, ജുനൈദ് സലഫി, ഹാഫിസ് റഹ്മാന്‍ മദനി എന്നിവര്‍ വിവിധ സെഷനുകളിലായി സംസാരിക്കും.
