ലയണ്‍സ് ഇന്‍റര്‍ നാഷണല്‍ ഹാല്‍സിയലിന് ഡയാലിസിസ് സെന്‍ററിന് ഡയാലിസിസ് മെഷീനുകള്‍ കൈമാറി

Kozhikode

കോഴിക്കോട്: ലയണ്‍സ് ഇന്റര്‍ നാഷണല്‍, ഡിസ്ട്രിക്ട് 318ഇ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുറ്റിച്ചിറയിലെ ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്ററിന് നല്‍കുന്ന രണ്ട് ഡയാലിസിസ് മെഷീനുകള്‍ തുറമുഖ, മ്യുസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.എ. ആലി കോയക്ക് കൈമാറി.

കഴിഞ്ഞ എട്ടര വര്‍ഷമായി നിര്‍ധനരായ വൃക്ക രോഗികളുടെ ആശാകേന്ദ്രമായി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്ററിനു ഡയാലിസിസ് മെഷീനുകള്‍ നല്‍കുന്നതിലൂടെ തികച്ചും അര്‍ഹതപെട്ടവരുടെ കൈകളിലേക്കാണ് ഈ മെഷീനുകള്‍ കൈമാറുന്നത് എന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ: പി. സുധീറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ടി. കെ. രജീഷ് ( ലയണ്‍സ് ഗവര്‍ണ്ണര്‍ ഡിസ്ട്രിക്ട് 318ഇ ), രവി ഗുപ്ത ( സെക്കന്റ് വൈസ് ഡിസ്ട്രിക് ഗവര്‍ണ്ണര്‍ ), ഡോ: സുചിത്ര സുധീര്‍ ( മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ), കെ. ടി. അജിത്ത് ( മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ), ബാലകൃഷ്ണന്‍ (മുന്‍ ഉഇട ലയണ്‍സ് ഇന്റര്‍ നാഷണല്‍ ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്റ്റ്രിക് കോഓര്‍ഡിനേറ്റര്‍ ഇ. അനിരുദ്ധന്‍ സന്നിഹിതനായിരുന്നു. ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജന: സിക്രട്ടറി സി. പി. അബ്ദുല്‍ വാരിഷ് സ്വാഗതവും, ട്രഷറര്‍ എസ്.വി. അബുദുല്‍ നാസ്സിര്‍ നന്ദിയും പറഞ്ഞു.