നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
ആയഞ്ചേരി: എം ജെ വി എച്ച് എസ് എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം) സപ്തദിന ക്യാമ്പിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ മേളയും നടത്തി. മംഗലാട് പറമ്പില്‍ ഗവണ്‍മെന്റ് യു പി യില്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
വടകര താലൂക്കില്‍ വൃക്കരോഗികള്‍ കൂടുന്നുവെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമീണ മേഖലയിലെ പൊതുജനങ്ങളെ ലക്ഷ്യമിട്ട് വിവിധ ക്യാമ്പുകള്‍ സംഘടിപ്പിച്ചതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എ സുരേന്ദ്രനും കണ്‍വീനര്‍ എം എസ് ബ്രിജില ടീച്ചറും അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, മെമ്പര്‍മാരായ എന്‍ അബ്ദുള്‍ ഹമീദ്, ശ്രീലത, ഹെന്‍പ്പിങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഡിനേറ്റര്‍ റാഷിദ്, മംഗലാട് മഹല്ല് സെക്രട്ടറി തയ്യുള്ളതില്‍ മൊയ്തീന്‍ കുട്ടി, എം എം മുഹമ്മദ്, അക്കരോല്‍ അബ്ദുള്ള, കുളങ്ങരത്ത് നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഹൃദ്യ സ്വാഗതം പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍, ജെ എച്ച് ഐമാരായ സന്ദീപ്, സെല്‍വകുമാര്‍, ബിന്ദു, HM ആക്കായി നാസര്‍ മാസ്റ്റര്‍, വെബ്രോളി ബഷീര്‍ മാസ്റ്റര്‍, തയ്യില്‍ നൗഷാദ് P T A പ്രസിഡന്റ്, NSS വളണ്ടിയര്‍മാര്‍ ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫുഡ് മേളയില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും ചെട്ടിയാങ്കണ്ടി ജ്വല്ലറിയുടെ പ്രോത്സാഹന സമ്മാനവും നല്‍കി.