സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കേരളത്തില്‍ റിലീസ് ചെയ്ത തമിഴ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ലിയോ. ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം 58 കോടിയോളം രൂപ കളക്ഷന്‍ നേടി വിജയ കുതിപ്പു തുടരുകയാണ്. മൂന്നാം വാരവും ഹൗസ്ഫുള്‍ ഷോകളുമായി കുതിക്കുന്ന ലിയോ കേരളത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ്. 57.7കോടി നേടിയ ജെയ്‌ലറിന്റെ റെക്കോര്‍ഡ് ആണ് വിജയ് ചിത്രം തകര്‍ത്തെറിഞ്ഞത്. ആഗോളതലത്തില്‍ 540 കോടിയോളം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി.ഒ.പി: മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്.