ഡോണ്‍ സിനിമാസിന്‍റെ ബാനറില്‍ നവാഗതനായ സിദ്ധിഖ് കൊടിയത്തൂര്‍ സംവിധാനം ചെയ്യുന്ന ആകാശം കടന്ന് എന്ന ചിത്രം ജൂലൈ 21നു തിയേറ്ററില്‍ എത്തുന്നു

Cinema

സിനിമ വര്‍ത്തമാനം / എം കെ ഷെജിന്‍

കൊച്ചി: ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു പ്രകാശനം നിര്‍വഹിച്ചത്. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അകം ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആകാശം കടന്ന്. നിരവധി ഹോം സിനിമകളിലൂടെ ശ്രദ്ധേയനായ സിദ്ദിഖ് കൊടിയത്തൂര്‍ ആണ് ഇതിന്റ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഭിന്നശേഷിക്കാരന്‍ ആയ അമല്‍ ഇഖ്ബാല്‍ ആണ്. കൂടാതെ തലസ്ഥാനം വിജയകുമാര്‍, ഇബ്രാഹിംകുട്ടി, മഖ്ബൂല്‍ സല്‍മാന്‍, ഷാഫി കൊല്ലം, കൊളപ്പുള്ളി ലീല, പ്രിയ ശ്രീജിത്ത്, ഭുവനേശ്വരി ബിജു തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജൂലൈ 21നു ചിത്രം 72 ഫിലിം കമ്പനി തിയേറ്ററില്‍ എത്തിക്കുന്നു.

നിര്‍മ്മാണം സിദ്ദീഖ്. പി. സഹനിര്‍മ്മാതാക്കള്‍ റഹ്മാന്‍ പോക്കര്‍ മാറഞ്ചേരി, സലിം ലാമീസ്, ഫസല്‍ പറമ്പാടന്‍ എന്നിവരാണ്. ഛായാഗ്രഹണം ലത്തീഫ് മാറഞ്ചേരി. എഡിറ്റിംഗ് ഷമീര്‍. ഗാനരചന ഹംസ കയനിക്കര, അമീന്‍ കാരക്കുന്ന്. സംഗീതം മുഹ്‌സിന്‍ കുരിക്കള്‍, കെ പി നജ്മുദ്ധീന്‍. ഗായകര്‍ സിത്താര കൃഷ്ണകുമാര്‍, നിത്യമാമന്‍, വിഷ്ണുപ്രകാശ്, സലാഹുദ്ദീന്‍ മണ്ണാര്‍ക്കാട്. ആര്‍ട്ട് അലി. മേക്കപ്പ് പുനലൂര്‍ രവി. കോസ്റ്റും സന്ദീപ്തിരൂര്‍. പ്രോജക്ട് ഡിസൈനര്‍. സുധീര്‍ ടി. കൂട്ടായി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഷൗക്കത്ത് വണ്ടൂര്‍. ക്രിയേറ്റീവ് ഹെഡ് അസീം കോട്ടൂര്‍. അസോസിയറ്റ് ഡയറക്ടര്‍. തന്‍വിന്‍ നസീര്‍. സ്റ്റില്‍സ്. കാളിദാസ് എടവണ്ണപ്പാറ.