തൃക്കാക്കരയില്‍ രാത്രികാല ഭക്ഷണശാലകള്‍ അടപ്പിക്കുന്ന നടപടി പുനപരിശോധിക്കണം: ബിജു തേറാട്ടില്‍

Eranakulam

കൊച്ചി: മയക്കു മരുന്നു മാഫിയകളെയും ഗുണ്ടാ സംഘങ്ങളെയും ഭയന്ന് രാത്രികാല ഭക്ഷണശാലകള്‍ അടച്ചിടുന്ന നടപടി പുനപ്പരിശോധിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ജില്ലാ നേതാവും ദേശീയ കൗണ്‍സില്‍ അംഗവുമായ ബിജു തേറാട്ടില്‍ ആവശ്യപ്പെട്ടു.

നഗരത്തിലെ രാത്രികാല ജോലികള്‍ ഏറ്റവും അധികം നടക്കുന്ന മേഖലയാണ് തൃക്കാക്കര. ഇന്‍ഫോപാര്‍ക്ക് പോലെയുള്ള സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന മേഖലയില്‍ രാത്രികാല ഷിഫ്റ്റ് കഴിഞ്ഞ് വരുന്ന ജോലിക്കാര്‍ക്ക് ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥ ഇത് മൂലം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ്, എക്‌സൈസ് സംവിധാനങ്ങളുടെ രാത്രികാല പട്രോളിഗും, കാര്യക്ഷമതയും കൂട്ടുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.