ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ രണ്ടായിരം പ്രതിനിധികളെ പങ്കെടുപ്പിക്കും: കെ എന്‍ എം മര്‍കസുദ്ദഅവ

Kannur

കണ്ണൂര്‍: മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10ന് വെള്ളിയാഴ്ച കണ്ണൂരില്‍ നടക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കെ.എന്‍.എം മര്‍കസുദ്ദഅവയുടെ രണ്ടായിരം പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ കണ്ണൂര്‍ സലഫി ദഅവാ സെന്ററില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

12ന് കണ്ണൂര്‍ എന്‍.എന്‍.എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന എം.എസ്.എം (മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്) ഐ.ജി എം.(ഇന്റര്‍ ഗ്രേറ്റഡ് ഗേള്‍സ് മൂവ്‌മെന്റ്) ഹൈസക് വിദ്യാര്‍ഥി സമ്മേളനം വിജയിപ്പിക്കാനും 2024 ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന 10ാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശാഖകളില്‍ ‘സൗഹൃദ മുറ്റം’ പരിപാടി നടത്താനും തീരുമാനിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി ഡോ.അബ്ദുല്‍ ജലീല്‍ ഒതായി, വൈസ് പ്രസിഡന്റ് വി.വി മഹമൂദ്,എം.എസ്.എം സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ്, ജില്ലാ സെക്രട്ടറി വി.പി ഷസിന്‍, ഐ.ജി.എം ജില്ലാ പ്രസിഡന്റ് ഫാത്തിമ സുഹാദ, സെക്രട്ടറി ഷാന ഏഴോം, അതാള്ള ഇരിക്കൂര്‍, അബ്ദുല്‍ കരീം സലഫി,അബ്ദുല്‍ നാസര്‍ ധര്‍മടം,ഉമര്‍ കടവത്തൂര്‍ ,അബ്ദുല്‍ സത്താര്‍ ഫാറൂഖി,ജൗഹര്‍ ചാലക്കര അബ്ദുല്‍ ജബ്ബാര്‍ പൂതപ്പാറ, സഈദ് കൊളേക്കര, ഫൈസല്‍ ചക്കരക്കല്‍ പ്രസംഗിച്ചു.